ഗ്രാമപഞ്ചായത്തിൻറെ സ്ഥാപന ഘടന


ഗ്രാമപഞ്ചായത്ത്


പ്രസിഡൻറ്
പഞ്ചായത്തിൻറെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡൻ്റ്. പഞ്ചായത്തിൻറെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്‍കുന്നു.

വൈസ് പ്രസിഡൻറ്
ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡൻറിൻറെ അഭാവത്തില്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നത് വൈസ് പ്രസിഡൻറാണ്.

സ്ഥിരം സമിതികള്‍
പഞ്ചായത്തിലെ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതികളാണ് സ്ഥിരം സമിതികള്‍.

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി
പഞ്ചായത്തിൻറെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.

ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി
പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ് ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി
ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതിയാണ്.

ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി
ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന സമിതിയാണ്.
സാമൂഹിക സുരക്ഷയും ക്ഷേമ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു

    
മറ്റ് ഉപസമിതികള്‍
പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന സമിതികളാണ്.
വിവിധ പദ്ധതികള്‍ക്ക് സഹായം നല്‍കുന്നു.

പഞ്ചായത്ത് സെക്രട്ടറി 

പഞ്ചായത്തിൻറെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.


അസിസ്റ്റൻറ് സെക്രട്ടറി
പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു.
കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു. പട്ടികജാതി വികസന പദ്ധതികളുടെ നിര്‍വഹണ ചുമതലകളും വഹിക്കുന്നു

ഹെഡ് ക്ലർക്ക്
പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് .ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു. ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും നിയന്ത്രണവും നല്‍കുന്നു.

അക്കൗണ്ടൻറ്
പഞ്ചായത്തിന്റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ടൻറ്. വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുന്നു. ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു.

സീനിയര്‍ ക്ലര്‍ക്ക്
ഓഫീസ് രേഖകളും ഭരണ നടപടികളും മേല്‍നോട്ടം വഹിക്കുന്ന ജീവനക്കാരനാണ് സീനിയര്‍ ക്ലര്‍ക്ക്. വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.
പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു.

ക്ലര്‍ക്ക്
പഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് ക്ലര്‍ക്ക്.
നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു.
വാര്‍ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു

ഓഫീസ് അറ്റന്‍ഡൻറ്
പഞ്ചായത്തിന്റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു 
രേഖകള്‍ കൈമാറല്‍, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു.
ഓഫീസിൻറെ പൊതുവായ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.

പ്രധാന ഘടകങ്ങളുടെ ചുരുക്ക വിവരണം
1. ഗ്രാമസഭ
പഞ്ചായത്തിലെ ജനങ്ങളുടെ പൊതുയോഗമാണ് ഗ്രാമസഭ. വികസന പദ്ധതികൾ, പൊതുജന ആവശ്യങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ചര്‍ച്ച ചെയ്ത് തീരുമാനങ്ങൾ നിര്‍ദേശിക്കുന്നു.

2. ഗ്രാമപഞ്ചായത്ത് കമ്മിറ്റി
ജനപ്രതിനിധികളടങ്ങിയ ഭരണസമിതിയാണ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്തിന്റെ വികസനവും ഭരണപരമായ കാര്യങ്ങളും നിയന്ത്രിക്കുന്നു.