ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

വിജി ജോളി

പ്രസിഡൻ്റ്

വി ബി ജബ്ബാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിജിത ഹിതിൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി കെ സുരേഷ് ബാബു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹസീന ഷിഹാബ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

നവീൻ രാജൻ

സെക്രട്ടറി, ആലങ്ങാട് ഗ്രാമപ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല : എറണാകുളം
താലൂക്ക് : പറവൂര്‍
വില്ലേജ് : ആലങ്ങാട്
ബ്ലോക്ക് പഞ്ചായത്ത് : ആലങ്ങാട്
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ : എറണാകുളം
നിയമസഭാ മണ്ഡലം : കളമശ്ശേരി
ലോകസഭാ മണ്ഡലം : എറണാകുളം
ഗ്രാമപഞ്ചായത്ത് വിസ്തീർണ്ണം : 17.85 ച.കി.മീ
വാർഡുകള്‍ : 24
ജനസംഖ്യ: 47329 (അവലംബം 2011-ലെ കാനേഷുമാരി)

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ആലങ്ങാട് ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

ആലങ്ങാട് എന്ന വാക്കിന്‍റെ ഉത്പത്തി ആലം എന്ന വാക്കില്‍ നിന്നാകാം. ആലം എന്ന വാക്കിന് കരിമ്പ് എന്ന അര്‍ത്ഥമുണ്ട്. ആലൈ എന്ന തമിഴ് വാക്കിന് ചക്ക്, കരിമ്പ് എന്നൊക്കെ അര്‍ത്ഥമുണ്ട്. ആലങ്ങാട് എന്നതിന് കരിമ്പിന്റെ കാട് എന്നാണര്‍ത്ഥം. വളരെയധികം കരിമ്പ് കൃഷി ചെയ്ത് ശര്‍ക്കരയുണ്ടാക്കിയിരുന്ന കേന്ദ്രം എന്ന നിലയിൽ ആലങ്ങാടിന് ഏറെ പ്രശസ്തിയുണ്ടായിരുന്നു. ‘ആലങ്ങാടന്‍ ശര്‍ക്കരയുണ്ടകൾ നാലഞ്ചങ്ങുകഴിച്ചീടുകിലതി - കോലാഹലമായ്...’ എന്ന് സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാർ തന്നെ പാടിയിട്ടുണ്ട്....

കൂടുതൽ വായിക്കുക