ആലങ്ങാട് ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം
ആലങ്ങാട് എന്ന വാക്കിന്‍റെ ഉത്പത്തി ആലം എന്ന വാക്കില്‍ നിന്നാകാം. ആലം എന്ന വാക്കിന് കരിമ്പ് എന്ന അര്‍ത്ഥമുണ്ട്. ആലൈ എന്ന തമിഴ് വാക്കിന് ചക്ക്, കരിമ്പ് എന്നൊക്കെ അര്‍ത്ഥമുണ്ട്. ആലങ്ങാട് എന്നതിന് കരിമ്പിന്റെ കാട് എന്നാണര്‍ത്ഥം. വളരെയധികം കരിമ്പ് കൃഷി ചെയ്ത് ശര്‍ക്കരയുണ്ടാക്കിയിരുന്ന കേന്ദ്രം എന്ന നിലയിൽ ആലങ്ങാടിന് ഏറെ പ്രശസ്തിയുണ്ടായിരുന്നു. ‘ആലങ്ങാടന്‍ ശര്‍ക്കരയുണ്ടകൾ നാലഞ്ചങ്ങുകഴിച്ചീടുകിലതി - കോലാഹലമായ്...’ എന്ന് സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാർ തന്നെ പാടിയിട്ടുണ്ട്....
കൂടുതൽ വായിക്കുക